തെന്നിന്ത്യന്‍ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സാധാരണ കാഴ്ചയാണ്. ഇപ്പോള്‍ തെന്നിന്ത്യന്‍ യുവ താരം ജൂനിയര്‍ എൻടിആര്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂനിയര്‍ എൻടിആറിന്റെ കുടുംബം സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും പ്രശസ്തരാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ചിരുന്ന താരം ഇപ്പോള്‍ രാഷ്ട്രീയക്കാരനാകുന്നു.
ത്രിവിക്രമ ശ്രീനിവാസ് ഒരുക്കുന്ന അരവിന്ദ സമേതയാണ് താരത്തിന്റെ പുതിയ റിലീസ്. പൂജ ഹെഡ്ജെ ആണ് നായിക ചിത്രത്തിലെ നിര്‍ണ്ണായകമായ സ്റ്റണ്ട് സീൻ ഓണ്‍ലൈനില്‍ ലീക്കായത് അടുത്തിടെ വാര്‍ത്തയായിരുന്നു. ജൂനിയര്‍ എന്‍ടിആറും നാഗ ബാബുവും ഉള്ള രംഗമാണ് ലീക്കായിരിക്കുന്നത്. രണ്ട് മിനിട്ടും 30 സെക്കൻഡും ദൈര്‍ഘ്യമുള്ള സ്റ്റണ്ട് രംഗമാണ് ലീക്കായത്. അണിയറപ്രവര്‍ത്തകര്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയും വീഡിയോ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Post Your Comments