Latest NewsMollywood

മണിയുടെ ജീവിതം വെള്ളിത്തിരയില്‍ കണ്ട ആരാധകരും നായികയും പൊട്ടിക്കരഞ്ഞു ; വീഡിയോ കാണാം

മൺമറഞ്ഞുപോയ മലയാളസിനിമയിലെ പ്രതിഭ കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. വിനയൻ സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങിയ ശേഷം പൊട്ടിക്കരയുകയാണ് ചിത്രത്തിലെ നായികയായ ഹണി റോസും മണിയുടെ ആരാധകരും.

സിനിമ കഴിഞ്ഞ് തിയറ്ററില്‍ നിന്നും നിറകണ്ണുകളോടെയാണ് ഹണി പുറത്തിറങ്ങിയത്. ‘ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായാണ്. നിങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നതെന്ന്. എനിക്കു മാത്രമല്ല പടം കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും ഈ അഭിപ്രായമാകും പറയാന്‍ കഴിയുക.’-ഹണി പറഞ്ഞു.

ഈ കഥാപാത്രം ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന ടെന്‍ഷന്‍ തന്നിലുണ്ടായിരുന്നെന്ന് മണിയെ അവതരിപ്പിച്ച രാജാമണി പറയുന്നു. ചിത്രം കണ്ടിറങ്ങിയവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘സാധാരണ സന്തോഷം കൊണ്ടാണ് നമ്മള്‍ കെട്ടിപ്പിടിക്കുക. ഇവിടെ ഈ സിനിമകണ്ട് കരഞ്ഞ് നിറകണ്ണീരോടെ വന്ന് എന്നെ കെട്ടിപ്പിടിക്കുകയാണ്. അവര്‍ കരയുന്നത് കാണുമ്പോള്‍ എനിക്കും സങ്കടം വരുന്നു. ചിത്രം ഏറ്റെടുത്തതിന് നന്ദി. എല്ലാവരും ഈ സിനിമ കാണണം.’-രാജാമണി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button