
ബാഡ്മിന്റണ് താരം സൈന നെഹ്‍വാളിന്റെ ജീവിതം സിനിമയാകുകയാണ്. ചിത്രത്തിൽ സൈനയെ അവതരിപ്പിക്കുന്നത് ബോളിവുഡിലെ യുവതാരം ശ്രദ്ധാ കപൂറാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇരുകയ്യും നീട്ടിയാണ് ആരാധകർ ശ്രദ്ധയുടെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്തിരിക്കുന്നത്.
സൈനയെ പൂര്‍ണതയോടെ അവതരിപ്പിക്കാൻ ശ്രദ്ധ കപൂര്‍ ബാഡ്‍മിന്റണ്‍ പരിശീലനം നടത്തിയിരുന്നു. സൈനയുടെ മാതാപിതാക്കളെയും ശ്രദ്ധ കപൂര്‍ അടുത്തിടെ കാണാൻ പോയിരുന്നു. സൈനയുടെ ജീവിതകഥയില്‍ അഭിനയിക്കാനാകുന്നതിന്റെ ത്രില്ലിലാണ് താനെന്നും കിട്ടിയ അവസരം സന്തോഷകരമായ ഒന്നാണെന്നും ശ്രദ്ധ കപൂര്‍ പറയുന്നു.
തന്റെ ജീവിതകഥ സിനിമയാക്കുമ്പോള്‍ അതിനോട് 100 ശതമാവും നീതിപുലര്‍ത്താൻ ശ്രദ്ധ കപൂറിനാകുമെന്നാണ് വിശ്വാസമെന്ന് സൈനയും പറഞ്ഞിരുന്നു. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments