Latest NewsMollywood

ഫിനാലയോട് അടുക്കുമ്പോൾ പേളിയേയും ശ്രീനിയേയും തമ്മിലടിപ്പിക്കാന്‍ നോക്കി ഷിയാസ് !

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോ ആയ ബിഗ് ബോസ് ഗ്രാന്റ് ഫിനാലയോട് അടുത്തിരിക്കുകയാണ്. പേളി മാണി, ശ്രിനിഷ് അരവിന്ദ്, ഷിയാസ്, സുരേഷ്, സാബു ഇവരിലാരായിരിക്കും ഒരു കോടിയുടെ സമ്മാനം സ്വന്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി.

എന്നാൽ ബിഗ് ബോസിലെ പ്രണയ ജോഡികളായ പേളിയേയും ശ്രീനിയേയും തമ്മിൽ തെറ്റിക്കുന്നത് ഷിയാസ് ആണെന്നാണ് വാദം. പെട്ടെന്ന് സ്വഭാവം മാറുന്നതിനാല്‍ പേളിയെ മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും എങ്ങനെ പെരുമാറണമെന്നറിയില്ലെന്നും നേരത്തെ ശ്രീനി പറഞ്ഞിരുന്നു.

ഇരുവരും തമ്മിലുള്ള പിണക്കം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. പേളിയുമായി പിണക്കമുണ്ടെന്ന് ശ്രീനിയും താനും പിണക്കത്തിലാണെന്ന് പേളിയും വ്യക്തമാക്കിയിരുന്നു. പതിവ് പോലെ തന്നെ ഇടയ്ക്ക് വെച്ച് തന്നെ ഒഴിവാക്കിക്കോളാനായിരുന്നു ശ്രീനി പറഞ്ഞത്. പേളിയാവട്ടെ ഷിയാസിനെക്കുറിച്ചും തന്റെ നിബന്ധന ലംഘിച്ചതിനെക്കുറിച്ചുമായിരുന്നു പറഞ്ഞത്.

ശ്രീനിക്ക് പേളിയോട് പിണക്കമുണ്ടെന്നും അവഗണിക്കുന്നതായുള്ള പരാതിയുണ്ടെന്നും ഷിയാസ് പേളിയോട് പറഞ്ഞിരുന്നു. ശ്രീനി നേരത്തെ തന്നോട് പറഞ്ഞ കാര്യങ്ങളായിരുന്നു താരം പറഞ്ഞത്. തലേ ദിവസം നടന്ന മിഡ് വീക്ക് എവിക്ഷനില്‍ പുറത്താവാതെ നിന്ന ശ്രീനിയെ കണ്ടിട്ടും പേളിയുടെ മുഖത്ത് യാതൊരു സന്തോഷവുമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. തന്നോട് മിണ്ടാതെയിരിക്കുമ്പോഴും പാട്ടും ഡാന്‍സുമൊക്കെയായി പേളി സന്തോഷവതിയാണെന്നായിരുന്നു ശ്രീനി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button