GeneralLatest NewsMollywood

കുടുംബബന്ധങ്ങൾക്ക് വിലകല്പിക്കാത്ത ‘അഞ്ജലി’

ലച്ചു പ്രൊഡക്ഷൻസിന്റെ ബാനറിൽ രജീഷ് വൈത്തിരി നിർമ്മിച്ചു ചഞ്ചൽ കുമാർ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘അഞ്ജലി (journey of an Angel)’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം വയനാടും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. നായകനെ ഇരട്ടവേഷത്തിൽ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ ഫേസ് ടു ഫേസ് എന്ന ത്രില്ലിംഗ് ഹ്രസ്വചിത്രം സംവിധാനം ചെയ്തതും ചഞ്ചൽ കുമാർ ആയിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു കഥ പറയുന്ന അഞ്ജലി ജേർണി ഓഫ് ആൻ ഏയ്ഞ്ചൽ മറ്റൊരു ഫാമിലി ത്രില്ലർ ആയിരിക്കും. കുടുംബബന്ധങ്ങൾക്ക് വിലകല്പിക്കാത്ത ആധുനിക മനുഷ്യന്റെ ജീവിതരീതികളെ വ്യത്യസ്തമായ ഒരു പ്രമേയത്തോടുകൂടി അവതരിപ്പിക്കുകയാണ് ഇവർ.

ഒട്ടനവധി മലയാള സിനിമകളിലൂടെയും ഫേസ് ടു ഫേസ് എന്ന ഹൃസ്വ ചിത്രത്തിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ ഡോൺ മാത്യു നായകനായും ഒപ്പം മലയാള സിനിമാലോകത്തേക്ക് ഒരു പുത്തൻ വാഗ്ദാനം എന്നോണം തുടക്കം കുറിച്ചുകൊണ്ട് അനു സോനാരാ നായികയായും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് ഉള്ളൂർ, ഷർമിദാസ് എന്നിവരാണ്. രജീഷ് വൈത്തിരി, ശാലിനി, സുബൈർ വയനാട്, വിനോദ് വൈത്തിരി (കോമഡി ഉത്സവം ഫെയിം ), മാസ്റ്റർ അഭിനവ്, ഡോണ, പൂജ, ജോസഫ്, ഷുഹൈബ്, ശശി കുമാർ, എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

പോസ്റ്റർ ഡിസൈൻ കണ്ണൻ ടി കെ ക്രീയേഷൻസ്, പ്രൊഡക്ഷൻ കൺട്രോളർ രൂപേഷ് വൈത്തിരി, പ്രൊഡക്ഷൻ മാനേജർ ജോസഫ്, മേക്കപ്പ് അനൂപ്, കോസ്‌റ്റ്യൂംസ് അർഷ രവി, പി ആർ ഓ അസിം കോട്ടൂർ, എഡിറ്റിംഗ് ദിലീപ് കാലിക്കറ്റ്‌, കലാസംവിധാനം:അഭി അച്ചൂർ, സഹസംവിധാനം ഷിംജിത്ത് ലാൽ കുഞ്ഞോം, അരുൺ സി പി തുടങ്ങിയവർ ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button