![](/movie/wp-content/uploads/2018/09/vj.jpg)
ആഘോഷത്തിന്റെ പരിധി കടക്കുന്ന ആവേശ ചിത്രങ്ങളാണ് വിജയ് ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളത്. വിജയിടെ സിനിമകളില്‍ ഏതെങ്കിലുമൊരു ചിത്രം മുഴുവനായി കാണാത്ത സിനിമാ പ്രേമികളും വിരളമായിരിക്കും, എന്നാല്‍ തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍ താരമായ വിജയ് ദേവരക്കൊണ്ടേ പറയുന്നത് വിജയിടെ ഒരു സിനിമ പൂര്‍ണ്ണമായും താന്‍ കണ്ടിട്ടില്ലെന്നാണ്. വിജയോടുള്ള ആരാധന പങ്കിടുന്ന വേളയിലായിരുന്നു ദേവരക്കൊണ്ടേയുടെ പ്രതികരണം.
വിജയ് മികച്ച നര്‍ത്തകനാണ്, അദ്ദേഹത്തിന്റെ സ്റ്റെപ്പുകള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്, രജനീകാന്തിന്റെ കടുത്ത ഫാനാണ് ഞാന്‍ അദ്ദേഹത്തിന്റെ സ്റ്റൈല്‍ ഗംഭീരമാണ് വിജയ് പറയുന്നു.
വിജയിടെ ഒരു സിനിമകളും പൂര്‍ണ്ണമായും കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ നൃത്തം ആസ്വദിക്കാറുണ്ട്, വിജയ് സിനിമകളുടെ ട്രെയിലറുകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ഒരു സിനിമാ മാധ്യമത്തിനോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
Post Your Comments