Uncategorized

പ്രിയദര്‍ശന്‍റെ ഡ്രീം പ്രോജക്റ്റ്; മോഹന്‍ലാല്‍ അത് തുറന്നു പറയുമ്പോള്‍!!

മമ്മൂട്ടിയും മോഹന്‍ലാലും ഒരേ കഥാപാത്രങ്ങളായി ഒരേ സമയം വെള്ളിത്തിരയിലെത്തിയാല്‍ ആരാധകര്‍ക്കത് ഇരട്ടി മധുരമായിരിക്കും. സന്തോഷ്‌ ശിവന്‍ മമ്മൂട്ടിയെ നായകനാക്കി ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു, അതേ വേളയിലാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലുമായി കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്, പക്ഷെ സന്തോഷ്‌ -മമ്മൂട്ടി ടീമിന്റെ കുഞ്ഞാലി മരയ്ക്കാര്‍ മുന്നോട്ട് പോയാല്‍ താന്‍ തന്റെ ഡ്രീം പ്രോജക്റ്റ് ഉപേക്ഷിക്കുമെന്നും പ്രിയന്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ സന്തോഷ്‌ ശിവന്‍ സിനിമ ചെയ്യില്ലെന്ന് വ്യക്തമാക്കിയതോടെ പ്രിയദര്‍ശന്‍ തന്റെ സിനിമയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന വീരപുരുഷനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ആദ്യമായി ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറക്കുകയാണ്.

“സന്തോഷ്‌ ശിവനുമായി പ്രിയന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം അങ്ങനെയൊരു സിനിമ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു, പ്രിയദര്‍ശന്റെ ഡ്രീം പ്രോജക്റ്റുകളില്‍ ഒന്നാണിത്. പോര്‍ച്ചുഗീസുകാരുടെ പേടിസ്വപ്‌നമായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ജീവിത കഥ പറയാന്‍ പ്രിയദര്‍ശന്‍ ഒരുപാട് അധ്വാനം നടത്തിയിട്ടുണ്ടെന്നും അടുത്തിടെ ഒരു മാഗസിന് നല്‍കിയ   അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button