
മോഹന്‍ലാലിന്റെ വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് ഹന്‍സിക മൊട്വാനി. നിരവധി ആരാധകരുള്ള ഈ യുവതാരത്തിന് നേരെ വിമര്‍ശനം. തന്റെ ഡ്രൈവറോട് നടി മോശമായി പെരുമാറിയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
ഒരു കെട്ടിടത്തില്‍ നിന്ന് കാറിനടുത്തേയ്ക്ക് ഹൻസിക നടന്നുവരുന്നതാണ് വീഡിയോയില്‍ കാണുന്നത്. പാണ്ഡേ മാറൂ, ഞാൻ ഡ്രെവ് ചെയ്യാം എന്നു താരം പറയുന്നു.
എന്നാല്‍ ഡ്രൈവറോട് മോശമായിട്ടാണ് ഹൻസിക പെരുമാറുന്നതെന്ന് ആരാധകര്‍ പറയുന്നു. ഹൻസികയെക്കാളും പ്രായക്കൂടുതലുള്ള ആളാണ്. എന്നിട്ടും ലാസ്റ്റ് നെയിം വിളിക്കുന്നുവെന്നുമാണ് വിമര്‍ശനം. മര്യാദയ്ക്കല്ല ഡ്രൈവറോട് പെരുമാറുന്നതെന്നും കമന്റില്‍ പറയുന്നു.
Post Your Comments