മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് അവസാനിക്കാന്‍ ദിനങ്ങള്‍ മാത്രം. എന്നാല്‍ മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച് കൊണ്ട് ഷോയില്‍ നിന്നും അതിഥി പുറത്ത് പോവുന്നതായി ബിഗ് ബോസ് പ്രഖ്യാപിച്ചത്. മിഡ് വീക്ക് എനിമിനേഷനില്‍ അതിഥിയെ പുറത്താക്കിയതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഷോയില്‍ നിന്നും പുറത്ത് പോവാന്‍ യോഗ്യതയുള്ള ആളുകളുണ്ടെന്നും എന്ത് കൊണ്ടാണ് അതിഥിയെ പുറത്താക്കിയതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അതേ സമയം അതിഥി പുറത്തുപോകാനുള്ള ചില കാരണങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ബിഗ് ബോസിലെ സൈലന്റ് പ്ലേയര്‍ എന്ന വിശേഷണം സ്വന്തമാക്കിയ താരമായിരുന്നു അതിഥി. ഒരു ഗ്രൂപ്പീസമുണ്ടാക്കി ഗെയിം പ്ലാന്‍ നടത്താന്‍ അതിഥിയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഒറ്റയാള്‍ പോരാട്ടമായിരുന്നു താരം നടത്തിയിരുന്നത്. പേളിയ്ക്കും സാബുവിനുമാണ് പുറത്ത് ഏറ്റവുമധികം ഫാന്‍സുള്ളത്. പേളി-ശ്രീനിഷ് പ്രണയം വന്നതോടെ ശ്രീനിഷിനും ഒരു വിഭാഗം ആളുകളുടെ പിന്തുണ വന്നു. ഇടയ്ക്ക് വന്നതാണെങ്കിലും ഷിയാസിന് നിലവില്‍ ഒരുപാട് ആരാധകരുണ്ട്. സുരേഷിന്റെ പാട്ടുകളും എന്റര്‍ടെയിന്‍മെന്റും ഇഷ്ടമുള്ള ആരാധകര്‍ സുരേഷിനും പിന്തുണ നല്‍കുന്നു. ഇവിടെയും അതിഥിയാണ് പിന്നില്‍. വോട്ടിംഗിന്റെ കാര്യം വന്നപ്പോള്‍ അതിഥി പുറക്കോട്ട് പോവുകയും ഒടുവില്‍ പുറത്താവുകയുമായിരുന്നു. ശ്രീനിഷ്, പേളി, ഷിയാസ്, സാബു, സുരേഷ് എന്നിവരാണ് ഇപ്പോള്‍ ബിഗ് ബോസില്‍ അവശേഷിക്കുന്നവര്‍.
Post Your Comments