![](/movie/wp-content/uploads/2018/09/raama.jpg)
നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ദിലീപ് ചിത്രം രാമലീല തിയേറ്ററിലെത്തി റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്, ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായ രാമലീല 80 കോടിയോളം കളക്റ്റ് ചെയ്തിട്ടാണ് തിയേറ്റര്‍ വിട്ടത്, രാമലീല എത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ സംവിധായകന് അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സെപ്റ്റംബര്‍ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങൾക്കും തിയേറ്റർ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം…!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നൽകി അവർ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാടുകൾക്കു നടുവിൽ ഇതാ ഒരു വർഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകൾക്കു തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കു ബഹിഷ്കരിക്കാൻ നിര്‍ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നൽകിയ ഈ വിജയത്തിന് !!! ??
സ്നേഹപൂർവ്വം….
അരുൺ ഗോപി
Post Your Comments