BollywoodCinemaGeneralNEWS

വസ്ത്രമഴിച്ച് ആടിപ്പാടാന്‍ ആവശ്യപ്പെട്ടു; പ്രശസ്ത സംവിധായകനെതിരെ തനുശ്രീ

നാന പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന തനുശ്രീയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്, ഇപ്പോഴിതാ അപ്രതീക്ഷിതമായ മറ്റൊരു തുറന്നു പറച്ചിലുമായി തനുശ്രീ വീണ്ടും വിവാദ കോളങ്ങളില്‍ ഇടം പിടിക്കുകയാണ്. ബോളിവുഡിലെ പ്രശസ്ത സംവിധകയന്‍ വിവേക് അഗ്നിഹോത്രിക്കെതിരെയാണ് തനുശ്രീയുടെ പുതിയ വെളിപ്പെടുത്തല്‍.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ വിവേക് തന്നോട് ആവശ്യപ്പെട്ടതായി തനുശ്രീ പറയുന്നു. ആ സന്ദര്‍ഭത്തില്‍ തന്റെ രക്ഷയ്ക്കെത്തിയത് ഇര്‍ഫാന്‍ ഖാനും, സുനില്‍ ഷെട്ടിയുമാണെന്ന് താരം പറയുന്നു.

ഇര്‍ഫാന്‍ ഖാന്റെ ക്ലോസ് അപ് ഷോട്ടില്‍ വികാര ഭാവങ്ങള്‍ വരുത്താന്‍ താന്‍ വസ്ത്രമഴിച്ച് നൃത്തം ചെയ്യണമെന്നായിരുന്നു സംവിധായകന്റെ നിര്‍ദ്ദേശം, അവര്‍ വസ്ത്രം അഴിച്ചിട്ടു വേണ്ട എനിക്ക് ഭാവ പ്രകടനങ്ങള്‍ വരുത്താന്‍ എന്ന് പറഞ്ഞു ഇര്‍ഫാന്‍ ഖാന്‍ സംവിധായകന്റെ നിര്‍ദ്ദേശത്തെ പുറം തള്ളുകയായിരുന്നുവെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ വ്യക്തമാക്കി.
സുനില്‍ ഷെട്ടിയും അന്നെനിക്ക് വേണ്ടി സംസാരിച്ചു. അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. തനുശ്രീ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button