മലയാള സിനിമയുടെ സാങ്കേതികരംഗത്ത് അധികം സ്ത്രീകളുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറിക്കഴിഞ്ഞുവെന്ന് പുതുമുഖ സംവിധായിക സൗമ്യ സദാനന്ദന്‍. സ്വന്തം ക്രിയേറ്റിവിറ്റി സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്ക്കാന്‍ വളരെയധികം ആഗ്രഹം ഉള്ളതുകൊണ്ടാണ് പലരെയും ശത്രുക്കളാക്കിക്കൊണ്ട് സിനിമയില്‍ തന്നെ തുടരുന്നതെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു.
താന്‍ ഡബ്യുസിസിയില്‍ അംഗമാണെന്ന് തുറന്നു പറഞ്ഞ സൌമ്യ ഡബ്യുസിസി ഒരു അസുഖമല്ലെന്നുംകൂട്ടിച്ചേര്‍ത്തു. വളരെ ജനാധിപത്യ സ്വഭാവമുള്ള ഒരു കൂട്ടായ്മയാണ് ഡബ്യൂസിസിയെന്നും സൗമ്യ പറഞ്ഞു.
18 പേര്‍ ചേര്‍ന്നാണ് ഇതു തുടങ്ങിയത്. അവര്‍ക്ക് 18 അഭിപ്രായങ്ങളുണ്ടാകാം. അതു ചര്‍ച്ചയാകാറുണ്ട്. ചോദ്യം ചെയ്യപ്പെടാറുണ്ട്. തുടക്കത്തിലെ ആവേശത്തില്‍ ആളിക്കത്തി കെട്ടു പോകാന്‍ വേണ്ടിയല്ല ഈ കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്. അത് ഇനിയും വളരും. എനിക്ക് ഉറപ്പുണ്ട്, സൗമ്യ പറഞ്ഞു.
Post Your Comments