മായനദി എന്ന ചിത്രമാണ് നടി ഐശ്വര്യാ ലക്ഷ്മിക്ക് പ്രേക്ഷര്‍ക്കിടയില്‍ വലിയ ഇമേജ് നല്‍കിയത്. ചിത്രത്തിലെ ടോവിനോയുമായുള്ള പ്രണയ രംഗം കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കും ഏറെ വിഷമമുണ്ടായതായി ഐശ്വര്യ പറയുന്നു.
ഞാന്‍ വളരെ റിബലാണ്. ഒരു കാര്യം നേരിട്ട ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാലെ എനിക്കതിന്റെ ഗൗരവം മനസിലാകൂ, ഇങ്ങനെയൊരു രംഗം അഭിനയിക്കണമെന്ന ഘട്ടം വന്നപ്പോള്‍ എന്ത് കൊണ്ട് ആയിക്കൂടാ എന്ന ചോദ്യമാണ് മനസ്സില്‍ വന്നത്. എന്നിരുന്നാലും സമൂഹത്തെ ഭയമുണ്ടായിരുന്നു, എന്റെ അച്ഛനും അമ്മയും എന്ത് പറയുമെന്നും പേടിയുണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് കാര്യം പറഞ്ഞാല്‍ മനസിലാകും എന്നാ വിശ്വാസമുണ്ടായിരുന്നു. മറ്റേത് അച്ഛനമ്മമാരെ പോലെ അവര്‍ക്കും അത് വിഷമമുണ്ടാക്കി, പക്ഷെ ആ വിഷമം അവര്‍ ഉള്ളില്‍ കൊണ്ട് നടക്കുകയോ പിന്നീടു അതോര്‍ത്ത് വേദനിക്കുകയോ ചെയ്തിട്ടില്ല. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി വിശദീകരിച്ചു.
‘സെക്സ് ഈസ് നോട്ട് പ്രോമിസ്’ എന്ന ഐശ്വര്യയുടെ കഥാപത്രം പറഞ്ഞ ചിത്രത്തിലെ ഡയലോഗ് വലിയ വിവാദവും ഉണ്ടാക്കിയിരുന്നു.
Post Your Comments