
തെന്നിന്ത്യന്‍ നടി വിനിത നടനും അച്ഛനുമായ വിജയകുമാറുമായുള്ള പ്രശ്നങ്ങളാണ് കോളിവുഡിലെഇപ്പോഴത്തെ ചര്‍ച്ച. വാടകയ്ക്ക് നല്കിയ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ചു വിനിതയെ വിജയകുമാര്‍ ഇറക്കിവിട്ടിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ നടന്നിരുന്ന സമയത്ത് അതില്‍ സഹോദരന് അരുണ്‍ വിജയ് ഇടപെട്ടിരുന്നില്ലെന്നും തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നുമുള്ള വിമര്‍ശനവുമായി വിനിത രംഗത്ത്.
അരുണിന്റെ മൂത്ത സഹോദരിയായ തന്നെ അച്ഛന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടിട്ടും അരുണ്‍ ഒരക്ഷരം പോലും മിണ്ടിയില്ലെന്ന് വനിത ആരോപിക്കുന്നു.”ഈ പ്രശ്നങ്ങള്‍ കുടുംബത്തില്‍ നടക്കുമ്ബോള്‍ അരുണ്‍ ട്വിറ്ററില്‍ കാറിന്റെയും ജിമ്മില്‍ പോയതിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു. പണം മാത്രമാണ് എല്ലാവരുടെയും ചിന്ത. കുടുംബത്തെക്കുറിച്ച് ആര്‍ക്കും ഒരുത്തരവാദിത്തവുമില്ല. അന്യഗ്രഹത്തില്‍ ജീവിക്കുന്നതുപോലെയാണ് അവരെല്ലാം പെരുമാറുന്നത്”- വനിത പറയുന്നു.
Post Your Comments