BollywoodNEWS

സണ്ണി ലിയോണിന് ആടിപ്പാടാന്‍ അനുമതി

സണ്ണി ലിയോണിന്റെ ബംഗ്ലൂര്‍ പരിപാടിക്ക് അനുമതി. ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചാണ് കന്നഡ സംഘടനകള്‍ ഇത്തവണ സണ്ണിയ്ക്ക് പരിപാടി അവതരിപ്പിക്കാനുള്ള അനുമതി നല്‍കിയത്. കന്നഡ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടിയായിരിക്കണം സണ്ണി ലിയോണ്‍ സ്റ്റേജില്‍ അവതരിപ്പിക്കേണ്ടതെന്ന നിലപാടിലാണ് കന്നഡ സംഘടനകള്‍, ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സണ്ണി ലിയോണിനു പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

കന്നഡ രാജ്യോത്സവുമായി ബന്ധപ്പെട്ട് തിയ്യേറ്ററുകളില്‍ കന്നഡ സിനിമകള്‍,പബ്ബുകളില്‍ കന്നഡ ഗാനങ്ങള്‍ എന്നിവ നവംബര്‍ മാസം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബംഗ്ലൂരില്‍ പരിപാടി അവതരിപ്പിക്കുന്ന സണ്ണി ലിയോണിന്റെ പ്രോഗ്രാമില്‍ കന്നഡ ഗാനങ്ങള്‍ ഉണ്ടാകണമെന്ന് സംഘടനകള്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button