ബാലതാരമായി സിനിമയില്‍ എത്തുകയും തെന്നിന്ത്യയുടെ താര റാണിയായി മാറുകയും ചെയ്ത നടിയാണ് കീര്‍ത്തി സുരേഷ്. സാവിത്രിയായി പകര്‍ന്നാട്ടം നടത്തിയ കീര്‍ത്തി വളരെയധികം ആകുലതകളോടു കൂടിയാണ് താന്‍ സണ്ടക്കോഴി-2ല്‍ അഭിനയിക്കാന്‍ പോയതെന്ന് തുറന്നു പറയുന്നു. അതിന് കാരണം മീര ജാസ്മിനാണെന്നും ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സമയത്ത് താരം പറഞ്ഞു.
മീര ജാസ്മിന് തന്റെ അഭിനയ മികവ് കൊണ്ട് അവിസമരണീയമാക്കിയതാണ് സണ്ടക്കോഴിയുടെ ആദ്യ ഭാഗം. അതെ ചിത്രത്തിന്റെ രണ്ടാം ഭാഗം പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കുകയാണ് ലിങ്കു സാമി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തിയാണ് നായിക. ”സണ്ടക്കോഴി-2ന്റെ കഥ വളരെ ആശങ്കയോടു കൂടിയാണ് ഞാന്‍ കേട്ടത്. മീര ജാസ്മിന് ചെയ്യത് കഥാപാത്രത്തെ എങ്ങനെ അവിസ്മരണീയമാക്കാം എന്നതായിരുന്നു എന്നെ അലട്ടിയിരുന്ന പ്രശ്നം” കീര്‍ത്തി പറയുന്നു
Post Your Comments