
മലയാളികള്‍ ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത അനുഗ്രഹീത കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീം. ഗ്രാമീണത നിറഞ്ഞു തുളുമ്പുന്ന ആ പഴയ നാടോടിക്കാറ്റ് മലയാള സിനിമയില്‍ വീണ്ടും തിരികെയെത്തുകയാണ് ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സത്യന്‍ അന്തിക്കാട് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രം സ്വാഭാവികതയുടെ ചാരുതയാല്‍ പ്രകാശിക്കുന്ന ഗംഭീര ചലച്ചിത്ര അനുഭവമായി മാറുമെന്നതാണ് ആരാധകരുടെ പ്രതീക്ഷ.
ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിഖില വിമലയാണ് നായികായാകുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments