നേഹയോട് ക്രൂരമായ പെരുമാറ്റം; തല്ലുമെന്ന ഭീഷണിയുമായി ശ്രീശാന്ത്

ബിഗ്‌ ബോസ് ഹിന്ദി പതിപ്പിലെ വിവാദ താരമാണ് ശ്രീശാന്ത്. ഷോ തുടങ്ങി രണ്ടാം ദിവസം തന്നെ ഷോയില്‍ നിന്ന് ഇറങ്ങിപ്പോവുമെന്ന് പ്രഖ്യാപിച്ച്‌ വിവാദങ്ങള്‍ക്ക് താരം തിരികൊളുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സഹതാരത്തെ തല്ലുമെന്ന് പറഞ്ഞതോടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ശ്രീശാന്ത്. സബ ഖാനെ തല്ലുമെന്നായിരുന്നു ശ്രീശാന്തിന്റെ ഭീഷണി.

കഴിഞ്ഞ ദിവസം നടന്ന ലക്ഷ്വറി ബജറ്റ് ടാസ്‌കിന് ഇടയിലായിരുന്നു സംഭവം. ശാരീരികമായ ചില ബുദ്ധിമുട്ടുകളുള്ളതിനാല്‍ ശ്രീശാന്ത് ടാസ്‌കില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ടാസ്‌കില്‍ നേഹയെ തോല്‍പ്പിക്കാന്‍ ഖാന്‍ സഹോദരിമാരായ സബയും സോമിയും പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ടാസ്‌കിന് ഇടയിലെ ഇരുവരുടേയും നേഹയോടുള്ള ക്രൂരമായ പെരുമാറ്റമാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചത്. ഇവരുടെ പ്രകടനം കണ്ട് സബ എന്റെ കൈയില്‍ നിന്ന് അടിവാങ്ങും എന്നാണ് ശ്രീശാന്ത് പറഞ്ഞത്. പിന്നീട് ശ്രീശാന്ത് മാപ്പ് പറയണമെന്ന ആവശ്യവുമായി സബ രംഗത്തെത്തി.

Share
Leave a Comment