CinemaMollywoodNEWS

പൃഥ്വിരാജിനെ പരിഹസിച്ച് ഐശ്വര്യ; നടിയായപ്പോള്‍ പൃഥ്വി പ്രിയപ്പെട്ടവന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഐശ്വര്യയുടെ പരാമര്‍ശത്തെ വക വരുത്തി സോഷ്യല്‍ മീഡിയ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാന്‍സ്‌ പോരിന്റെ പേരില്‍ പൃഥ്വിരാജിനെ രാജപ്പനെന്ന് വിളിച്ച യുവ നടി ഐശ്വര്യാ ലക്ഷമിയാണ് വെട്ടിലായിരിക്കുന്നത്. മായനദിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഐശ്വര്യ വരത്തനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ്‌.

ഇപ്പോഴിതാ താരത്തിനു വിനയായിരിക്കുന്നത് 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ചെയ്ത ഒരു കമന്റാണ്, പൃഥ്വിരാജിനെ രാജപ്പനെന്നു വിളിച്ച ഒരു കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇതോടെ ഐശ്വര്യയ്ക്കെതിരെ പൃഥ്വിരാജ് ഫാന്‍ ഹേറ്റ് ക്യാമ്പയിനും ആരംഭിച്ചു.

തന്റെ തെറ്റ് മനസ്സിലാക്കിയ ഐശ്വര്യ ലക്ഷ്മി ഫേസ്ബുക്കില്‍ മാപ്പ് പറഞ്ഞു രംഗത്തെത്തി.

ഐശ്വര്യാ ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button