BollywoodCinemaNEWSUncategorized

‘എന്റെ മകനെ നശിപ്പിക്കരുത്’ ; സഞ്ജയ്‌ ദത്തിനോട് രണ്‍ബീറിന്റെ അച്ഛന്‍ വെട്ടിത്തുറന്നു പറഞ്ഞു!!

ബോളിവുഡിലെ വിവാദ നടനാണ് സഞ്ജയ് ദത്ത്. താരത്തിന്റെ ജീവിതകഥയായ സഞ്ജുവില്‍ കപൂറാണ് സഞ്ജയ് ദത്തിനെ അവതരിപ്പിക്കുച്ചത്. തന്നെ ഒരു പാട് സ്വാധീനിച്ച ഒരു നടനാണ് സഞ്ജയ് എന്നും അത് അച്ഛന്‍ ഋഷി കപൂറിനെ ഒരുകാലത്ത് അസ്വസ്ഥനാക്കിയിരുന്നുവെന്നും രൺബീർ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

കുടുംബ പരമായി ഒരു അടുപ്പം സഞ്ജയുമായി ഉണ്ടായിരുന്നു. ഒരിക്കൽ ഒരു ജന്മ ദിനത്തിന് തനിക്ക് ബൈക്ക് ആണ് സഞ്ജയ് സമ്മാനിച്ചത്. അതറിഞ്ഞ തന്റെ അച്ഛൻ ഋഷി കപൂർ സഞ്ജയോട് മോശമായി പെരുമാറിയിരുന്നുവെന്നും താരം ഒരു അഭിമുഖത്തിൽ പറയുന്നു.

രൺബീറിന്റെ വാക്കുകൾ ഇങ്ങനെ …
എന്റെ പിറന്നാളിന് എനിക്ക് ഒരു ഹാര്‍ലി ഡേവിന്‍സണ്‍ ബൈക്ക് സമ്മാനമായി നല്‍കി. പപ്പയ്ക്ക് ബൈക്ക് ഇഷ്ടമല്ലായിരുന്നു. അതറിയാവുന്ന ഞാന്‍ ആ ബൈക്ക് പപ്പയുടെ കണ്ണില്‍പ്പെടാതെ ഒരുപാട് കാലം ഒളിപ്പിച്ച്‌ വച്ചു. ഒരിക്കല്‍ പപ്പ അത് കണ്ടുപിടിച്ചു. ദേഷ്യം വന്ന പപ്പ അപ്പോള്‍ തന്നെ ഫോണിലൂടെ സഞ്ജയ് സാറിനെ വിളിച്ചു ദേഷ്യപ്പെട്ടു. എന്റെ മകനെ നശിപ്പിക്കരുത്, അവനെ നിന്നെപ്പോലെയാക്കി തീര്‍ക്കരുത്. പപ്പയ്ക്ക് എന്തോ അതൊന്നും ഇഷ്ടമായിരുന്നില്ല. പപ്പയെ ഭയന്ന് ആ ബൈക്ക് താൻ കുറേ കാലത്തേക്ക് ഓടിച്ചില്ല എന്നും പക്ഷെ തന്റെ സമ്പാദ്യങ്ങളില്‍ ഏറ്റവും വിലപ്പെട്ട ഒന്നാണതെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button