
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഷോ അവസാനിക്കാന്‍ നാളുകള്‍ മാത്രമുള്ളപ്പോള്‍ ഷോയില്‍ വീണ്ടും പൊട്ടിത്തെറി. ഇത്തവണയും ബിഗ് ബോസ് ഹൗസില്‍ വില്ലനായത് ഭക്ഷണമാണ്. ആഹാരത്തെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് നിരവധി തവണ മത്സരാര്‍ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു. പേളിയും സുരേഷും തമ്മിലായിരുന്നു തര്‍ക്കം.
മൈദ മാവ് പഴകി പോയതാണ് പ്രശ്നമായത്. ഷിയാസ് ആയിരുന്നു ഭക്ഷണം ഉണ്ടാക്കിയത്. എന്നാല്‍ ആഹാരം പഴകിയത് വാഗ്വാദങ്ങളിലേയ്ക്ക് എത്തി. മൈദ മാവ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതു കൊണ്ടാണ് ആഹാരം പഴകിയതെന്ന് അതിഥി പറഞ്ഞു. സുരേഷ് എല്ലാത്തിനു കുറ്റം കണ്ടു പിടിക്കുകയാണെന്ന് പേളി പറഞ്ഞു. നല്ലതിനെ മാത്രം പോരാ മേശക്കാര്യങ്ങള്‍ പറയുമ്പോഴും സ്വീകരിക്കാന്‍ പഠിക്കണമെന്ന് സുരേഷ് തിരിച്ചടിച്ചു.എന്നാല്‍ ഈ പ്രശ്നത്തില്‍ ഷിയാസ് കൂടി ഇടപെടുകയായിരുന്നു. സുരേഷിനു പിന്തുണയുമായിട്ടാണ് ഷിയാസ് എത്തിയത്. ഇതേ തുടര്‍ന്ന് പ്രശ്നം ഷിയാസും പേളിയും തമ്മിലായി. അടുക്കളയില്‍ കയറി പണിയെടുക്കാതെയാണ് ഷിയാസ് കുറ്റം പറയുന്നതെന്ന് പേളി പറഞ്ഞു. എന്നാല്‍ താന്‍ മണത്തു നോക്കുക മാത്രമാണ് ചെയ്തതെന്നു ഷിയാസും വ്യക്തമാക്കി.
പേളിയും ഷിയാസും തമ്മിലുള്ള തര്‍ക്കം മുറുകി. എല്ലാം കണ്ട് കൊണ്ട് സാബു അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഒന്നും തന്നെ മിണ്ടിയിരുന്നില്ല. അമ്മമാരെ സമ്മതിക്കണം എന്ന് പറഞ്ഞ് പേളി കരയാന്‍ തുടങ്ങി. ഷിയാസ് ഭക്ഷണം മണത്തു നോക്കിയത് ശരിയായില്ലെന്നും ഇത് ഭക്ഷണത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും സാബു പറഞ്ഞു. സാബു പറഞ്ഞതിനെ ശ്രീനീഷും അംഗീകരിച്ചു.
Post Your Comments