
പ്രളയവും പേമാരിയും കനത്ത നാശനഷ്ടം ഉണ്ടാക്കിയ കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ സിനിമയിലെ പ്രതിഫലം മുഴുവനും നൽകി പുതിയ മാതൃകയുമായി താരപുത്രന്‍. തമിഴകത്തിന്റെ പ്രിയതാരം ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവാണ് കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ കൈത്താങ്ങുമായി എത്തിയിരിക്കുന്നത്. ധ്രുവിന്റെ ആദ്യ സിനിമയാണ് വർമ്മ. താരം നേരിട്ടെത്തിയാണ് തുക കൈമാറിയത്.
തെലുഗിൽ സുപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വര്‍മ്മ. ചിത്രത്തില്‍ പുതുമുഖ താരം രാധ ചൗദ്ധരിയാണ് നായിക. ബാല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷ് മേത്തയാണ്.
Post Your Comments