GeneralMollywood

മകന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടി സംവൃത

മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി ശ്രദ്ധേയയായ വേഷങ്ങള്‍ ചെയ്ത യുവ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം ടെലിവിഷന്‍ പരിപാടികളിലൂടെ തിരിച്ചു വരവ് നടത്തുകയാണ്. അവതാര ലോകത്ത് വീണ്ടും ചുവടു വയ്ക്കുന്ന താരം തന്റെ കുസൃതിക്കുടുക്കയായ മകനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

മകനെ കുറിച്ച് സംവൃതയുടെ വാക്കുകൾ ഇങ്ങനെ .. ‘അവന്റെ സൗകര്യത്തിന് അനുസരിച്ചാണ് എന്റെയും അഖിലിന്റെയും ജീവിതം. അഖിൽ രാവിലെ മോനെ പ്ലേസ്കൂളിൽ ആക്കിയിട്ട് ജോലിക്കു പോകും. ഉച്ചയ്ക്കു ഞാൻ പോയി കൊണ്ടുവരും. വീടിനു തൊട്ടടുത്താണ് സ്കൂൾ. മഴ ആണെങ്കിലും റെയിൻകോട്ടിട്ട് കുടയും പിടിച്ചു ഞങ്ങൾ നടക്കും. അവനതു വലിയ ഇഷ്ടമാണ്. പിന്നെ, വീട്ടിലെത്തി ഭക്ഷണം കഴിച്ച് ആശാൻ ഉറങ്ങും. സ്കൂളിൽ അവന് ഒരു മലയാളി ഫ്രണ്ട് ഉണ്ട്. ആര്യ. ആര്യേടെ അമ്മ എന്റെയും ഫ്രണ്ടാണ്. ഞാനും അഖിലും വീട്ടിൽ മലയാളം തന്നെയാണ് പറയുന്നത്. അതുകൊണ്ട് അവനു മലയാളം കേട്ടാൽ മനസ്സിലാകും. തിരികെ ഇംഗ്ലിഷിലാണ് മറുപടിയെന്നു മാത്രം. മൂന്നു വയസ്സായപ്പോഴാണ് വാചകം പറഞ്ഞു തുടങ്ങിയതു തന്നെ. ഏതെങ്കിലും ഒരു ഭാഷ സംസാരിക്കട്ടെയെന്നു ഞങ്ങളും തീരുമാനിച്ചു. ‘ബാലാ’ ‘വേണം’ ‘മതി’ ഇങ്ങനെ ചില വാക്കുകളാണ് അവന്റെ മലയാളം. ‘ബാലാ’ന്നു വച്ചാൽ പാൽ ആണ് കക്ഷി ഉദ്ദേശിക്കുന്നത്.’

കടപ്പാട്: മനോരമ

shortlink

Related Articles

Post Your Comments


Back to top button