സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഹോളിവുഡിലും ബോളിവുഡിലും എല്ലാം ശക്തമായ മീ ടൂ ക്യാമ്പയിനിന്റെ പ്രധാനികളില്‍ ഒരാള്‍ ആയിരുന്നു നടി ആഷ്ലി ജൂഡ്. താന്‍ പതിനഞ്ചാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ട കാര്യം അറിഞ്ഞപ്പോള്‍ ഞാനൊരു മുതിർന്ന ആളുമായി സെക്സ് ചെയ്തെന്ന് അവർ ആക്ഷേപിക്കുകയായിരുന്നെന്നു ആഷ്ലി പറയുന്നു.
ആദ്യമായി മോശപ്പെട്ട അനുഭവം ഉണ്ടായപ്പോൾ എന്തുകൊണ്ടാണ് താൻ അക്കാര്യം പുറത്തു പറയാതിരുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരം ഇത് വെളിപ്പെടുത്തിയത്. ‘ആദ്യമായി അത് സംഭവിക്കുമ്പോൾ എനിക്ക് ഏഴ് വയസ്സ് മാത്രമാണുണ്ടായിരുന്നത്. അക്കാര്യം ഞാൻ മുതിർന്ന ഒരാളോട് പറഞ്ഞു. ഓ… അയാൾ ഒരു നല്ല മനുഷ്യനാണ്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല എന്നായിരുന്നു അന്നത്തെ മറുപടി. അതുകൊണ്ട് പതിനഞ്ചാം വയസ്സിൽ ഞാൻ ബലാൽസംഗം ചെയ്യപ്പെട്ടപ്പോൾ ഞാൻ അത് എന്റെ ഡയറിയോട് മാത്രം പറഞ്ഞു. അതൊരാൾ വായിച്ചപ്പോൾ അവൾ പറഞ്ഞത് ഞാനൊരു ഒരു മുതിർന്ന ആളുമായി സെക്സ് ചെയ്തു എന്നായിരുന്നു.” -#WhyIDidntReport എന്ന ഹാഷ്ടാഗിൽ ആഷ്ലി ട്വിറ്ററിൽ കുറിച്ചു.
Post Your Comments