നടി വൈഷ്ണവി എന്ന് പറഞ്ഞാല്‍ ആരാധകര്‍ക്ക് പെട്ടന്ന് ഓര്‍മ്മ വന്നു എന്നുണ്ടാകില്ല. എന്നാല്‍ ടെലിവിഷന്‍ ആരാധകര്‍ ശക്തിമാന് എന്ന പരിപാടി മറന്നിട്ടുണ്ടാകില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുകാലത്ത് ആഘോഷമാക്കിയ സീരിയലാണ് ശക്തിമാന്.
മുഖേഷ് ഖന്ന എന്ന നടനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരട്ടവേഷത്തിലാണ് താരം സീരിയലില്‍ എത്തിയത്. കണ്ണടയിട്ട് പല്ലുന്തിയ ഗംഗാധറിനേയും ശക്തിമാനെയും ഖന്ന മികച്ച രീതിയില്‍ അവതരിപ്പിച്ചു. ശക്തിമാന്റെ പിന്നാലെ എന്നും നടക്കുന്ന ഗീതാ വിശ്വാസ് എന്ന മാധ്യമപ്രവര്‍ത്തകയെ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ശക്തിമാന് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അതിലെ ഗീത എവിടെയെന്ന അന്വേഷണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
വൈഷ്ണവി മഹന്ത് ആണ് ഗീതയുടെ വേഷം മനോഹരമായി ചെയ്തത്. ശക്തിമാനിലെ ഒരൊറ്റ കഥാപാത്രത്തിലൂടെ ജനപ്രിയ താരമായി മാറിയ നടിയാണ് വൈഷ്ണവി. 1974ല്‍ മധ്യപ്രദേശില്‍ ജനിച്ച വൈഷ്ണവി വീരണ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത് തുടങ്ങിയത്. എങ്കിലും ഗീതാ വിശ്വാസാണ് വൈഷ്ണവിക്ക് പ്രശസ്തി നല്‍കിയത്. 1997ല്‍ മലയാളത്തില്‍ ഒരു സിനിമയിലും ഇവര്‍ അഭിനയിച്ചു. മുകേഷ് നായകനായ ഒരു മുത്തം മണിമുത്തം എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്.
‘സപ്നെ സുഹാനെ ലഡക്പന്‍ കെ’ എന്ന സീരിയലിലും വൈഷ്ണവി വേഷമിട്ടിരുന്നു. കളേഴ്സ് ടിവിയിലെ ‘ദില്‍ സെ ദില്‍ തക്’ എന്ന പരമ്ബരയില്‍ രാംനിക് ഭാനുശാലി എന്ന കഥാപാത്രമായും ജനപ്രീതി നേടി. വസ്ത്രസ്ഥാപനങ്ങള്‍ അടക്കമുളള ബിസിനസുകള്‍ വൈഷ്ണവി നോക്കി നടത്തുന്നുണ്ട്.
Post Your Comments