മലയാളത്തിന്റെ അഭിനയ വിസ്മയം മോഹന്‍ലാലിനെ പോലെയുള്ള അഭിനയ രീതിയാണ് നടന് ഫഹദ് ഫാസിലിനുള്ളതെന്നു സംവിധായകന് സത്യന് അന്തിക്കാട്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ.
അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നാണ് സത്യൻ അന്തിക്കാട് നാനയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകും. ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിൽ ഫഹദിന്റെ ഒരു ഡയലോഗ് മോഡുലേഷൻ തന്നെ അത്ഭുതപ്പെടുത്തിയെന്നു തുറന്നു പറഞ്ഞ സത്യന് അന്തിക്കാട് ഞാൻ വിചാരിച്ചതിലും മികച്ച ഒരു അഭിനയമായിരുന്നു ഫഹദിൽ നിന്ന് കണ്ടതെന്നും അഭിപ്രായപ്പെട്ടു. ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് സംവിധായകന് പറഞ്ഞു.
Post Your Comments