പൊതുവേദിയില്‍ പലപ്പോഴും നടിമാര്‍ ആരാധകരുടെ ശല്യത്താല്‍ പ്രശ്നങ്ങളില്‍ പെടാറുണ്ട്. അത്തരം ഒരു ദുരനുഭവം നേരിട്ടതിനെക്കുറിച്ചു വെളിപ്പെടുത്തുകയാണ് ബോളിവുഡിലെ വിവാദ നായിക പൂനം പാണ്ഡെ.
കഴിഞ്ഞ ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ മുഖ്യാതിഥി ആയി പോയപ്പോള്‍ ഉണ്ടായ ചില സംഭവങ്ങളാണ് ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇനി എത്ര രൂപ പ്രതിഫലം തരാമെന്നു പറഞ്ഞാലും ന്യു ഇയര്‍ പാര്‍ട്ടികള്‍ക്ക് പോകില്ലെന്നാണ് നടിയുടെ നിലപാട്. നല്ല പ്രതിഫലം തരാമെന്നു പറഞ്ഞാണ് ബാംഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബ്ബുകാര് പൂനം പാണ്ഡേയെ ക്ഷണിച്ചത്. എന്നാല്‍ പരിപാടി തുടങ്ങി അല്‍പ്പം കഴിഞ്ഞതോടെ കഥയാകെ മാറുകയായിരുന്നു.
പരിപാടി തുടങ്ങി പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആണുങ്ങള് അഴിഞ്ഞാടാന്‍ തുടങ്ങി. എല്ലാവരും നന്നായി മദ്യപിച്ചിരുന്നു. തനിക്ക് സെക്യൂരിറ്റിക്കായി നൂറോളം ആളുകളെ നിയോഗിച്ചിരിക്കുന്നുവെങ്കിലും ഒരു കാര്യവും ഉണ്ടായില്ലെന്നു പൂനം പറയുന്നു. പരിപാടി കഴിഞ്ഞ ഉടന്‍ ചില സ്റ്റേജിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് കണ്ട താന്‍ ഓടി റൂമില്‍ കയറുകയായിരുന്നുവെന്നും താരം പറഞ്ഞു.
ജീവിതത്തില്‍ ഇത്രയും വേഗത്തില്‍ താന്‍ ഓടിയിട്ടില്ലെന്നും തന്റെ പുറകെ വന്ന ജനക്കൂട്ടത്തെ അകറ്റാന്‍ സെക്യൂരിറ്റിക്കാര്‍ പരമാവധി ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും താരം പറയുന്നു.
Post Your Comments