MollywoodNEWS

ജയറാമിന്റെ മകള്‍ സിനിമയിലേക്കോ?

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായി അഭിനയിച്ച് തുടങ്ങിയതതോടെ പ്രേക്ഷകരുടെ മറ്റൊരു സംശയം ജയറാമിന്റെ സിനിമയിലേക്ക് വരുമോ എന്നതാണ്, അതിനുള്ള മറുപടി ജയറാം തന്നെ പറയുന്നു.

അവള്‍ ഇപ്പോള്‍ പിജി ചെയ്തു കൊണ്ടിരിക്കുകയാണ്, ഇതുവരെ സിനിമയിലേക്ക് വരണമെന്ന ആഗ്രഹം അവള്‍ക്കുണ്ടായിട്ടില്ല, ഇനിയുണ്ടാകുമോ എന്നറിയില്ല. ഒരു ടോക് ഷോയ്ക്കിടെ ജയറാം പങ്കുവെച്ചു.

കാളിദാസുമായി സിനിമ ചെയ്യണമെന്ന അതിയായ ഒരു ആഗ്രഹമൊന്നും തനിക്കില്ലെന്നും പക്ഷെ അങ്ങനെ ഒരു കഥ വന്നാല്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും ജയറാം പറഞ്ഞു.  ബാലതാരമായുള്ള കാളിദാസിന്റെ രണ്ടു ചിത്രങ്ങളും ജയറാമിനൊപ്പമായിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പുന്റെം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കാളിദാസ് സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button