GeneralNEWS

എനിക്ക് മോഹന്‍ലാലിന്‍റെ അച്ഛന്‍ വേഷം അഭിനയിക്കാന്‍ സമ്മതമല്ല; മമ്മൂട്ടി പറഞ്ഞത്!!

മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സിനിമയില്‍ ഒന്നിച്ചെത്തണമെന്ന ആഗ്രഹവുമായി ഒരുകൂട്ടം ആരാധകര്‍ കാത്തിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ പടയോട്ടം എന്ന സിനിമാ വിശേഷങ്ങളുടെ ചുരുള്‍ നിവര്‍ത്തുകയാണ് ചിത്രത്തിന്റെ അസ്സോസ്സിയേറ്റ് ആയിരുന്ന സീനിയര്‍ സംവിധായകന്‍ സിബി മലയില്‍.

പടയോട്ടം എന്ന ചിത്രത്തിന്റെ ലോക്കെഷനിലെക്ക് പുറപ്പെട്ട മമ്മൂട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാനെത്തിയത് ഞാനാണ്, കാറില്‍ ഇരുന്നു കൊണ്ട് മമ്മൂട്ടിക്ക് കഥാപാത്രത്തെക്കുറിച്ച് വിവരിച്ച് കൊടുത്തു. മോഹന്‍ലാലിന്റെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടതെന്നു പറഞ്ഞപ്പോള്‍ മമ്മൂട്ടി ഞെട്ടി , ലാലിന്‍റെ അച്ഛനായി ഞാന്‍ എങ്ങനെ ശരിയാകുമെന്നായി മമ്മൂട്ടിയുടെ ചോദ്യം, കഥാപാത്രത്തിന്റെ രണ്ടു സ്റ്റേജ് ആണ് മമ്മൂട്ടി അവതരിപ്പിക്കേണ്ടതെന്നു ഞാന്‍ മറുപടി നല്‍കി. ഒടുവില്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ മമ്മൂട്ടി തിരക്കഥ ആവശ്യപ്പെട്ടു, കഥ മുഴുവന്‍ വായിച്ച ശേഷമാണ് മമ്മൂട്ടി ഓക്കേ പറഞ്ഞത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പടയോട്ടം സിനിമയില്‍ മമ്മൂട്ടിയുമായുള്ള അനുഭവത്തെക്കുറിച്ച് സിബി മലയില്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button