സ്ത്രീകേന്ദ്രീകൃത സിനിമകളിലൂടെ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയയായ സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30 ന് മുംബൈ കോകിലബാന് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. 61 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഓഷിവാരാ ക്രിമറ്റോറിയത്തില്‍ സംസ്കാരചടങ്ങുകള്‍ നടക്കും. ‘രുദാലി’, ‘ദമന്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ കല്‍പ്പന ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിതസ്യില് ആയിരുന്നു.
ശ്യാം ബെനഗലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് കല്‍പ്പന സിനിമയിലെത്തിയ കല്പ്പനയുടെ അവസാനചിത്രം 2006 ല്‍ പുറത്തിറങ്ങിയ ‘ചിങ്കാരി’ ആണ്. മിഥുന് ചക്രവര്‍ത്തി, സുസ്മിത സെന്‍ എന്നിവരായിരുന്നു ‘ചിങ്കാരി’യിലെ പ്രധാന താരങ്ങള്‍.
Post Your Comments