മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം പതിപ്പ് അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. പതിനാറ് പേരുമായി തുടങ്ങിയ ബിഗ് ബോസ് ഇപ്പോള്‍ അവശേഷിക്കുന്നത് ഏഴുപേരാണ്. ഇത്തവണത്തെ എലിമിനേഷന്‍ മുന്പ് മത്സരാര്‍ത്ഥികളുടെ ക്ഷമ ചോദിക്കലില്‍ നടന്നു. എന്തെങ്കിലും തെറ്റ് ചെയ്‍തിട്ടുണ്ടെങ്കില്‍ അരിസ്റ്റോ സുരേഷിന്റെ മുന്നില്‍ ക്ഷമചോദിക്കാനായിരുന്നു അവതാരകനായ മോഹൻലാലിന്റെ നിര്‍ദ്ദേശം.
പേളിയെ കരയിപ്പിച്ചതിലായിരുന്നു ശ്രീനിഷിന്റെ കുറ്റബോധം. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് ശ്രീനിഷ് പറഞ്ഞു. പ്രണയത്തില്‍ അതൊക്കെ ഉണ്ടാകും. പരസ്‍പരം ക്ഷമിക്കുകയാണ് വേണ്ടതെന്നും അതില്‍ വിഷമിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അരിസ്റ്റോ സുരേഷിന്റെ മറുപടി. താൻ എന്നും വിളിച്ചതിനും വെള്ളം കോരിയൊഴിച്ചതിനും ക്ഷമിക്കണമെന്നു ഷിയാസ് പറഞ്ഞപ്പോള്‍ ഷിയാസിനെ മണ്ടനെന്നും കോഴിയെന്നും വിളിച്ചതിന് എന്താണ് പ്രതിവിധി എന്നായിരുന്നു പേര്‍ളിയും ചോദ്യം. ഷിയാസിനോട് തന്നെ ക്ഷമ ചോദിക്കാനായിരുന്നു അരിസ്റ്റോ സുരേഷിന്റെ നിര്‍ദ്ദേശം. ഷിയാസ് ക്ഷമിച്ചെന്ന് പറയുകയും ചെയ്‍തു. ഓരോരുത്തരും കുറ്റങ്ങള്‍ ഏറ്റുപറഞ്ഞതിന് ഒടുവില്‍ അരിസ്റ്റോ സുരേഷും തനിക്ക് പറ്റിയ പിഴവുകള്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ആഴ്ച സിനിമ കാണിച്ചതിന് ഒരു നന്ദി പോലും ആരും പറഞ്ഞില്ലെന്ന് മോഹൻലാല്‍ പരിഭവിച്ചു. അര്‍ച്ചന മാത്രമാണ് നന്ദി പറഞ്ഞതെന്നും അതുകൊണ്ട് തനിക്ക് തരാനുള്ള പോയന്റ് തിരികെ തരണമെന്നും മോഹൻലാല്‍ ആവശ്യപ്പെടുകയും ചെയ്‍തു.
Post Your Comments