GeneralLatest NewsMollywood

ഡബ്ല്യു.സി.സി.യില്‍ അംഗത്വമെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി അനുശ്രീ

മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ ഒരു സംഘടനയാണ് ഡബ്ല്യു.സി.സി. എന്നാല്‍ സ്ത്രീ സംഘടനയായ ഇതില്‍ അംഗമല്ലെന്നു തുറന്നു പറയുകയാണ്‌ നടി അനുശ്രീ. ഒരു മാധ്യമതത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…

”അമ്മയില്‍ത്തന്നെ ഏതാണ്ട് രണ്ടുമാസം മുമ്പാണ് ഞാന്‍ മെമ്പര്‍ഷിപ്പ് എടുത്തത്. എനിക്കിവിടെ ഒരു പ്ലാറ്റ്ഫോം ഉറപ്പുവരുത്തിയിട്ട് അംഗത്വമെടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. സ്ത്രീകള്‍ക്കുമാത്രമായി സിനിമയില്‍ ഒരു സംഘടന വേണമെന്ന് തോന്നുന്നില്ല. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരിടവുമില്ല. ആ സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് പ്രധാന സംഘടനയില്‍നിന്ന് അവര്‍ വിചാരിക്കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാത്തതുകൊണ്ടാകാം അവര്‍ അങ്ങനെ ചെയ്തത്. അവരുടെ അനുഭവങ്ങള്‍ അത്തരത്തില്‍ ആകാം. എന്നാല്‍ അത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്നും അനുശ്രീ പറയുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കട്ടെയെന്നും താരം ആശംസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button