സ്റ്റേജ് ഷോകളിലോടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ആരാധക പ്രീതി നേടിയ താരമാണ് നടി ദേവി ചന്ദന. മികച്ച ഒരു ഡാന്‍സര്‍ കൂടിയായ ദേവി സീരിയലുകളില്‍ സജീവമാണ്. തന്റെ തടിച്ച ശരീരപ്രകൃതം കൊണ്ട് പലപ്പോഴും ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് താരം തുറന്നു പറയുന്നു.
നന്നായി വണ്ണം വച്ചല്ലോ എന്ന് ആളുകള്‍ പറയുമ്പോള്‍, നിങ്ങള്‍ക്കെന്താ എനിക്കും എന്റെ ഭര്‍ത്താവിനും കുഴപ്പമല്ലല്ലോ.. നിങ്ങളല്ലല്ലോ അരി വാങ്ങിത്തരുന്നേ എന്നൊക്കെയുള്ള ചിന്തയായിരുന്നുതനിക്ക്. അതുകൊണ്ട് തന്നെ ശരീര പ്രകൃതിയില്‍ മാറ്റം വരുത്തണമെന്നു ആഗ്രഹിച്ചില്ല. പക്ഷെ തന്റെ ഭര്‍ത്താവ് കിഷോര്‍ സിക്സ് പാക്ക് ഒക്കെയായി നില്‍ക്കുകായും താന്‍ തടിച്ച രൂപത്തിലേയ്ക്ക് മാറുകയും ചെയ്തതോടെ പലര്‍ക്കും സംശയമായി. ചില ഫങ്ഷനൊക്കെ പോകുമ്പോള്‍ ‘സഹോദരനായിരിക്കുമല്ലേ.., അനിയനായിരിക്കുമല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ വന്നു തുടങ്ങി. എന്നാല്‍ ഒരിക്കല്‍ ‘കൂടെ നില്‍ക്കുന്നതാരാ, മകനാണോ’ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങി.
ആ ചോദ്യമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും കൊണ്ട് ആകെ മാറിത്തുടങ്ങിയപ്പോള്‍ ‘ഹയ്യോ വല്ലാതെ ക്ഷീണിച്ചല്ലോ.. ഷുഗറാണോ’ എന്നാണ് ചോദ്യം ഉയരുന്നത്.
Post Your Comments