തമിഴകത്തെ സൂപ്പര്‍താരം സൂര്യയ്ക്ക് ആരാധകര്‍ നിരവധിയാണ്. താര ജാഡകള്‍ ഒന്നുമിലാതെ ആരാധകരെ സ്വീകരിക്കുന്ന താരമാണ് സൂര്യ. തന്റെ കടുത്ത ആരാധകനുമായി സൂര്യ സമയം ചിലവഴിച്ചതാണ് പുതിയ വാര്‍ത്ത. ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന ഉപദേശവും നല്‍കിയാണ് സൂര്യ കുഞ്ഞ് ആരാധകനെ യാത്രയാക്കിയത്.
സൂര്യയെ നേരിട്ടു കാണുകയെന്ന ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് തേനി ജില്ലയിലെ ദിനേശ് തായിരുന്നു മറ്റൊരു സ്വപ്നം. ശരീര വൈകല്യം കൊണ്ട് തളര്‍ത്താത്ത കുഞ്ഞു ദിനേശിന് ലോകം അറിയുന്ന ഒരു പെയിന്ററാകണമെന്ന് ആണ് ആഗ്രഹം. സൂര്യ മാത്രമല്ല അച്ഛൻ ശിവകുമാറും സഹോദരൻ കാര്‍ത്തിയും ദിനേശുമായി കൂട്ടുകൂടാൻ എത്തി. ആത്മാര്‍ഥമായി എന്ത് ചിന്തിക്കുന്നുവോ, സ്വപ്നം കാണുന്നുവോ അത് നടക്കും എന്നായിരുന്നു സൂര്യക്ക് പറയാനുണ്ടായിരുന്നത്. എന്നെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നല്ല, അത് ഇപ്പോള്‍ നടന്നു. വലിയ വലിയ സ്വപ്നങ്ങള്‍ കണ്ട് മൂന്നേറാനും സൂര്യ പറഞ്ഞു.
Post Your Comments