സിനിമയുടെ പ്രതിഫലകാര്യത്തില്‍ ലിംഗ വ്യത്യാസമുണ്ടെന്നു തുറന്നു പറയുകയാണ് നടി കാജോള്‍. തന്റെ പുതിയ ചിത്രമായ ഹെലിക്കോപ്റ്റര്‍ ഏലയുടെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുകയാണ് താരമിത് വ്യക്തമാക്കിയത്. സല്മാന് ഖാന് ചിത്രങ്ങള്‍ ബാക്സ്ഓഫീസില്‍ സൃഷ്ടിക്കുന്ന 500കോടിയുടെ ബിസിനസ് ഒരു നടിക്കും നേടാനാകില്ലെന്ന് കാജോള്‍ പറയുന്നു. പ്രതിഫല വിഷയത്തെക്കുറിച്ച് ഹിന്ദി ചലച്ചിത്ര രംഗത്തെ നടിമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ഇതേക്കുറിച്ചുള്ള കജോളിന്റെ പ്രതികരണം.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ”പ്രതിഫല വിഷയം കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത് സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനുമായിട്ടാണ്. ഇക്കാര്യത്തില്‍ ലിംഗവ്യത്യാസം കാണിക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍ അതിന്റെ കാരണവും മനസ്സിലാക്കേണ്ടതുണ്ട്. സല്മാന് ഖാന് ചിത്രങ്ങള്‍ ബാക്സ് ഓഫീസില്‍ സൃഷ്ടിക്കുന്ന 500കോടിയുടെ ബിസിനസ് ഒരു നടിക്കും നേടാനാകില്ല. ഇക്കാലങ്ങളിലുടനീളം നടിമാര്‍ സിനിമയുടെ വിജയത്തില്‍ അവിഭാജ്യ ഘടകം തന്നെയായിരുന്നു, പക്ഷെ എന്തുതന്നെയായാലും സിനിമ ഒരു ബിസിനസ്സാണ്’.
Post Your Comments