വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍. തന്റെ രണ്ടാം വരവ് ശക്തമാക്കുന്ന ഫഹദിന്റെ പുതിയ ചിത്രം അമല്‍ നീരദ് ഒരുക്കിയ വരത്തനാണ്. തിയറ്ററുകളില്‍ മികച്ച പ്രതികരണം ചിത്രം നേടുമ്പോള്‍ താന്‍ ആഗ്രഹിച്ച ചില കഥാപാത്രങ്ങളെക്കുറിച്ച് താരം തുറന്നു പറയുന്നു.
സുഡാനി ഫ്രം നൈജീരിയയിലും അരുവിയിലും വേഷങ്ങള്‍ താനാഗ്രഹിച്ചിരുന്നുവെന്നു ഹിന്ദു’വുമായിട്ടുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് ഫഹദ് ഫാസില്‍. കഥാപാത്രത്തെയാണ് ഇപ്പോള്‍ താരങ്ങള്‍ നോക്കുന്നതെന്നും വേറെയൊന്നും ആകര്‍ഷിക്കുന്നിലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
‘തൊണ്ടി മുതലും ദൃക്സാക്ഷി’യും പോലെ ഒരു സിനിമക്ക് ആരെങ്കിലും ഇതിന് മുന്‍പ് പണമിറക്കുമെന്ന് തോന്നുന്നില്ല ‘മഹേഷിന്റെ പ്രതികാരം’ നിര്‍മിച്ചപ്പോള്‍ ആഷിഖ് അബു ലാഭം പ്രതീക്ഷിച്ചിരുന്നില്ല. തൊണ്ടി മുതലിന് മുന്‍പ് പോലീസ് സ്റ്റേഷനില്‍ പോയിട്ടില്ല. മറ്റുള്ള ആളുകളുടെ അനുഭങ്ങളില്‍ നിന്നാണ് അതിനെ കുറിച്ച് മനസ്സിലാവുന്നതെന്നും അത് കൊണ്ട് തന്നെ തൊണ്ടി മുതല്‍ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു. ഈ സിനിമകളെല്ലാം വമ്പിച്ച വിജയങ്ങളായിരുന്നു,” കാഴ്ചക്കാര്‍ മാറുകയാണെന്നും നമ്മള്‍ അവരുടെ രുചിക്കനുസരിച്ച് സിനിമ നിര്‍മിക്കുകയാണ്. അതാണ് ഇതില്‍ നിന്ന് മനസ്സിലാക്കാനുള്ളത് ഫഹദ് പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, മധു സി നാരായണന്റെ ‘കുമ്ബളങ്ങി നൈറ്റസ്’, വിവേക് രഞ്ജിത്തിന്റെ പേരിടാത്ത ചിത്രം എന്നിവയാണ് ഫഹദിന്റെ പുതിയ ചിത്രങ്ങള്‍.
Post Your Comments