
തനിക്ക് പണി തരുന്നവരെ പരോക്ഷമായി സൂചിപ്പിച്ച് നടന് ദിലീപ്. വിദേശ സന്ദര്‍ശനത്തിനിടെ നടത്തിയ പരിപാടിയ്ക്കിടെ നര്‍മ്മത്തില്‍ കലര്‍ത്തി ദിലീപ് പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഖത്തറിലെ അല്‍ അമാന്‍ ജിംനേഷ്യത്തിന്റെ പത്താമത് കേന്ദ്രം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ദിലീപ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ട്രോളിയത്. ‘ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായി എനിക്ക് ബന്ധമില്ല. പക്ഷേ,? മൂന്ന് നാല് ദിവസമായി ഞാനും ജിമ്മില്‍ പോയിത്തുടങ്ങി. രാവിലെ എഴുന്നേറ്റ് വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക എന്നൊക്കെ പറയുന്നത് …. ആവശ്യത്തിന് പണി അല്ലാണ്ട് കിട്ടുന്നുണ്ട്. ” താരത്തിന്റെ കമന്റ് കേട്ടപ്പാടെ സദസ്സില്‍ കൈയ്യടിയും കൂട്ടചിരിയുമായി.
ആരോഗ്യം ശരീരത്തിന് വളരെ ആവശ്യമാണ്. വ്യായാമത്തിന് വേണ്ടി ദിവസവും ഒരു മണിക്കൂര്‍ മാറ്റിവയ്ക്കണമെന്നും ദിലീപ് അഭിപ്രായപ്പെട്ടു. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ അടുത്ത് വരുമ്പോള്‍ അതിന്റെ ഭാഗമാകുക. നമ്മള് വളര്‍ത്തുന്നതാണ് പ്രസ്ഥാനങ്ങളെല്ലാം’ ദിലീപ് കൂട്ടിച്ചേര്‍ത്തു.
തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ബ്രാഞ്ച് ഖത്തറില്‍ വരുന്ന കാര്യവും ദിലീപ് വെളിപ്പെടുത്തി. എവിടെയാണെന്ന ചോദ്യത്തിന് അത് സസപെന്‍സ് ആയിരിക്കട്ടെയെന്നും താരം പറഞ്ഞു.
Post Your Comments