ബിഗ് ബോസ് റിയാലിറ്റി ഷോ കാണാറില്ലെന്നു തുറന്നു പറയുകയാണ് അതിലെ മത്സരാര്‍ത്ഥിയായ പേളിയുടെ കുടുംബം. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ അവസാനഘട്ടത്തിലാണ്. ഏഴുപേര്‍ മാത്രമായി മുന്നേറുന്ന ഷോയില്‍ ആര് വിജയിക്കുമെന്ന സംശയത്തിലാണ് ആരാധകര്‍. അതിനിടയിലാണ് ഷോയെക്കുറിച്ചും പേളിയുടെ തീരുമാനങ്ങളെക്കുറിച്ചും തുറന്നു പറച്ചിലുമായി പേളിയുടെ അച്ഛന് രംഗത്ത് എത്തിയത്. പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചുവെന്നും മാണി പോള്‍ പ്രതികരിച്ചത്.
”ഞാന്‍ ബിഗ് ബോസ് സ്ഥിരമായി കാണാറില്ല. ഒന്നാമത്തെ കാരണം ഞാന്‍ വളരെയധികം ജോലി തിരക്കിലാണ്. എന്നും യാത്രകളും ട്രെയിനിങ്ങുകളും. രണ്ടാമത്തെ കാരണം പേളിയും ശ്രീനിഷും തമ്മിലുള്ള അടുപ്പം വന്നതോടെ വീട്ടുകാര്‍ക്ക് സ്വാഭാവികമായും അത് കാണുന്നത് അത്ര രസകരമല്ല. വലിയ വിവാദമൊക്കെ ഉണ്ടാവുമ്ബോള്‍ ആ എപ്പിസോഡ് ഒക്കെ കാണും. അല്ലാതെ കൃത്യമായി കാണാറില്ല. അതിനാല്‍ ആധികാരികമായി പ്രോഗ്രാമിനെ വിലയിരുത്താന്‍ കഴിയില്ല. ഞങ്ങളും കണ്‍ഫ്യൂഷനിലാണ്. പേളിയും, ശ്രീനിയും ശരിക്കും പ്രണയിക്കുകയാണോ അതോ ബിഗ് ബോസ് അവര്‍ക്ക് എന്തെങ്കിലും ടാസ്ക്ക് കൊടുത്തതാണോ എന്നൊന്നും ഞങ്ങള്‍ക്കും അറിയാന്‍ പറ്റുന്നില്ല. എന്നാല്‍, ഇടക്കവള്‍ വിവാഹത്തെ കുറിച്ചൊക്കെ പറഞ്ഞു കണ്ടു.
ഞങ്ങള്‍ക്കും ഒന്നും മനസ്സിലാവുന്നില്ല. അവള് പുറത്തു വന്നാലേ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ സാധിക്കൂ. ഞാന്‍ സമചിത്തതയോടെയാണ് ഇത് കാണുന്നത്. എന്നാല്‍, പേളിയുടെ അമ്മയും അനിയത്തിയും കുറച്ചു വിഷമത്തിലാണ്. എനിക്ക് പേളിയോട് ഒരു ദേഷ്യവും ഇല്ല. എന്നാല്‍ എന്താണ് നടക്കുന്നത് എന്ന കണ്‍ഫ്യൂഷനുണ്ട്. പേളി പുറത്തു വരുമ്ബോള്‍ അവള് എടുക്കുന്ന എന്ത് തീരുമാനവും ഞങ്ങള്‍ സ്വീകരിക്കും. ശ്രീനിഷിനെ ഞാന്‍ ഷോയില്‍ കണ്ടു. വളരെ നല്ലൊരു പയ്യനായി തോന്നി.”
Post Your Comments