
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഫിനലിലേയ്ക്ക് അടുക്കുകയാണ്. ഷോയില്‍ ആരാകും വിജയി എന്നറിയാന്‍ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഒരിക്കലും ബിഗ് ബോസിലെയ്ക്ക് ഇല്ലെന്നു പറഞ്ഞ വ്യക്തിയാണ് ഷിയാസ് എന്ന് പുറത്തായ മത്സരാര്‍ത്ഥി ഡേവിഡ് ജോണ്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം ശിയാസിനെക്കുരിച്ചു വെളിപ്പെടുത്തുന്നത്.
”ആരെങ്കിലും ഇതിനൊക്കെ പോകുമോ? എത്ര പൈസ കിട്ടിയാലും ഞാനാണെങ്കില്‍ പോകില്ല’ തുടങ്ങി ഷോ കണ്ട് എല്ലാവരേയും കുറ്റം പറഞ്ഞു നടന്നവനാണ് ഷിയാസ്. രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ നോക്കിയപ്പോ അവനതാ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുന്നു. അത് ആദ്യത്തെ ഞെട്ടല്‍. രണ്ടാമത്തെ ഞെട്ടല്‍ അവനവിടെ ഒരു ഫേക്ക് ഐഡന്‍റിറ്റിയായി നില്‍ക്കുന്നത് കണ്ടപ്പോഴാണ് ഉണ്ടായത്. ഷിയാസ് ഈ പറയുന്നതും കാണിക്കുന്നതൊന്നുമല്ല അവന്‍. അവന്‍ അങ്ങനൊരു മണ്ടനൊന്നുമല്ല. അവനറിയാം എങ്ങനെ കളിക്കണമെന്ന്.
അവനെന്നോട് ചോദിച്ചിരുന്നു, ‘നീയിപ്പോ ഔട്ട് ആയില്ലേ, എങ്ങനെയാണു ഔട്ട് അകാതെ അതിനകത്തു നില്‍ക്കാന്‍ പറ്റുക എന്ന്. ഞാന്‍ പറഞ്ഞു, ആരെയും വെറുപ്പിക്കാതെ നില്‍ക്കുകയും എന്നാല്‍ അടിയുണ്ടാക്കുകയും ചെയ്യണമെന്ന്. അവനിപ്പോ ആ കളിയാണ് അവിടെ കളിക്കുന്നത്.”
Post Your Comments