BollywoodGeneralLatest News

സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍

ബോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള നടിമാരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും എത്തിയ സണ്ണി മുഖ്യാധാര ചിത്രങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു. ചൂടന്‍ ചിത്രങ്ങള്‍ കൊണ്ടും സ്വകാര്യ സന്തോഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചും എന്നും വാര്‍ത്തകളില്‍ നിറയുന്ന സണ്ണിയ്ക്ക് കേരളത്തിലും ആരാധകര്‍ നിരവധിയാണ്. എന്നാല്‍ സണ്ണിയെ കടത്തിവെട്ടാന്‍ ഒരുങ്ങുകയാണ് ഒരു ബംഗ്ലാദേശ് നടി.

ബംഗ്ലാദേശിലെ മോഡലും നടിയുമാണ് നൈല. സോഷ്യല്‍ മീഡിയകളില്‍ വന്‍ ആരാധകവൃന്ദമാണ് നൈലയ്ക്കുള്ളത്. നൈല നയെം ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍ എന്നാണു അറിയപ്പെടുന്നത്. സണ്ണി ലിയോണിനുള്ളത് പോലെ തന്നെ ലോകമെമ്പാടും നിരവധി ആരാധകരാണ് നൈലയ്ക്കുമുള്ളത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തന്റെ ചൂടന്‍ ചിത്രങ്ങള്‍ നൈല പങ്കു വയ്ക്കാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്.

shortlink

Related Articles

Post Your Comments


Back to top button