
ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പേ ഇന്റര്‍നെറ്റില്‍ തരംഗമായ ചിത്രമാണ് അഡാര്‍ ലൗവ്. ഒമര്‍ ലുലു ഒരുക്കുന്ന ഈ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ പ്രിയയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിനു നല്ല അഭിപ്രായമല്ല ലഭിക്കുന്നത്. ചിത്രത്തിലെ ഫ്രീക് പെണ്ണെ .. എന്ന് തുടങ്ങുന്ന പുതിയ ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ ഡിസ്ലൈക്ക് പെരുമഴ. ഇതിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. സിനിമയെ താരങ്ങളോടുള്ള ദേഷ്യത്തിന്റെ പേരില്‍ തകര്‍ക്കരുതെന്നു അദ്ദേഹം പറഞ്ഞു. പ്രിയ മാത്രമല്ല സിനിമയില്‍ ഉള്ളതെന്നും ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലൗവ്, അതിനെ പിന്തുണക്കണമെന്നും ഒമര്‍ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
‘സിനിമയ്ക്കു കാശുമുടക്കിയ നിര്‍മ്മാതാവിനുണ്ട് സ്വപ്നങ്ങള്‍, കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ. പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്.’-ഒമര്‍ ലുലു പറയുന്നു. പാട്ട് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ പ്രിയയോടുള്ള ദേഷ്യംകൊണ്ടാണ് ഡിസ്ലൈക്ക് ചെയ്തതെന്നും കമന്റ് ചെയ്ത ആരാധകന് മറുപടി നല്‍കുകയായിരുന്നു ഒമര്‍.
Post Your Comments