
തന്റെ പുതിയ ചിത്രം പല തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന പരാതിയുമായി സംവിധായിക നന്ദിതാ ദാസ്. പാകിസ്ഥാനി എഴുത്തുകാരന് സാദത് ഹസന് മന്റോയുടെ ആത്മകഥാംശമുള്ള ചിത്രമാണ് ‘മന്റോ’. ഈ ചിത്രത്തിന്റെ പ്രദര്‍ശനം അകാരണമായി റദ്ദാക്കുന്നുവെന്നു വാട്ട്സാപ്പില്‍ തനിക്ക് സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് നന്ദിതാദാസ് പറയുന്നു. ‘ ഞെട്ടിക്കുന്നതാണിത്’ എന്ന കുറിപ്പോടെ അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് മന്റോയുടെ പ്രദര്‍ശനം റദ്ദാക്കിയിരിക്കുന്നതെന്നു മള്‍ട്ടിപ്ലക്സ് രംഗത്തെ പ്രധാനിയായ പിവിആര്‍ മറുപടി നല്കി. അതേസമയം ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവയ്ക്കുകയാണെന്ന് ചില തിയേറ്റര്‍ ഉടമകള്‍ പറഞ്ഞതായുള്ള ശബ്ദ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ സംഭവിച്ചതെന്ന് വിതരണക്കാര്‍ അന്വേഷിച്ച് വരികയാണെന്നും നന്ദിത വ്യക്തമാക്കി.
Post Your Comments