മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്ട്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും സംവിധായകനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. വാട്സ്ആപില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ കായംകുളം കൊച്ചുണ്ണിയുടെ പേരിൽ ഒരു അമ്പലമുള്ള കാര്യമാണ് റോഷൻ ആൻഡ്രൂസ് മോഹൻലാലിനോട് പറയുന്നത്.
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിക്ക് അടുത്തുള്ള ഏടപ്പാറ മലദേവർനട ക്ഷേത്രത്തിലെ കൊച്ചുണ്ണി പ്രതിഷ്ഠയെക്കുറിച്ച് മോഹൻലാൽ തന്റെ ശബ്ദത്തിലൂടെ പറയുന്നതാണ് ലീക്ക് ചെയ്ത ഓഡിയോയിൽ കേൾക്കാനാകുന്നത്. ഇതേ അമ്പലത്തിൽ നിന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും റോഷൻ പറയുന്നുണ്ട്.
‘പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമത്തിൽ ഏടപ്പാറ മലദേവർ നട ക്ഷേത്രത്തില്‍ ഈ മുസൽമാൻ ഇന്നും കുടികൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പുന്ന, ജാതിക്കും മതത്തിനും അതീതമായി ദൈവസങ്കൽപമായി കായംകുളം കൊച്ചുണ്ണി’’. എന്ന മോഹൻലാലിന്റെ വാക്കുകളും ഓഡിയോയിൽ കേൾക്കാം. ഇത്തിക്കരപക്കിയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.
Post Your Comments