ഏആര്‍ റഹ്മാനോട് താന്‍ സംസാരിക്കറെ ഇല്ലായിരുന്നുവെന്നു കെഎസ് ചിത്ര. റഹ്മാന്റെ കരിയറിന്‍റെ തുടക്ക സമയത്തെ അദ്ദേഹത്തെ എനിക്കറിയാം. ഇളയരാജയുടെ റെക്കോഡിംഗ് സമയത്താണ് ഞാന്‍ റഹ്മാനെ ആദ്യമായി കാണുന്നത്, അന്ന് ഒരു കുട്ടി പയ്യനായിരുന്നു റഹ്മാന്‍, തമ്മില്‍ പരസ്പരം കണ്ടാല്‍ പോലും സംസാരിക്കാറില്ലായിരുന്നു. അവിടെ കമ്പോസിംഗ് സമയത്ത് ദിലീപ് കീ ബോര്‍ഡ് ചെയ്യൂ എന്നൊക്കെ പറയുന്നത് കേള്‍ക്കാറുണ്ട്. ദിലീപ് ആരാണെന്ന് എനിക്ക് പരിചയമില്ലായിരുന്നു. പിന്നീടാണ് ആ പയ്യന്‍ ആര്‍കെ ശേഖറിന്റെ മകനാണെന്നറിയുന്നത്.
അവിടെ കീബോര്‍ഡ് വായിക്കുമ്പോള്‍ എആര്‍ റഹ്മാന്‍ അത്രയ്ക്ക് കുട്ടിയായിരുന്നു, റഹ്മാന്റെ കീബോര്‍ഡ് വായനയില്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട് . പിന്നെ റോജയുടെ റെക്കോഡിംഗ് സമയത്താണ് അന്ന് കണ്ട അതെ പയ്യനല്ലേ ഇതെന്ന് എനിക്ക് ഓര്‍മ്മ വന്നത്. ഒരു അഭിമുഖ പരിപാടിക്കിടെയാണ് എആര്‍ റഹ്മാനുമായുള്ള എക്സ്പീരിയസിനെക്കുറിച്ച് കെഎസ് ചിത്ര പങ്കുവെച്ചത്.
Post Your Comments