ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സീത. ഫ്ളവേഴ്സ് ചാനല്‍ അവതരിപ്പിക്കുന്ന സീത എന്ന പരമ്പര വിവാഹ ചടങ്ങുകള്‍ തത്സമയം പ്രേക്ഷണം ചെയ്ത് കൂടുതല്‍ ജനകീയമായി. ഇന്ദ്രന്റെയും സീതയുടെയും ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ വന്നത്തോടെ സീത ആരാധകരുടെ പ്രിയ പരമ്പരയായിക്കഴിഞ്ഞു.
നിരവധി തവണ വിവാഹം മുടങ്ങിയെങ്കിലും ഇന്ദ്രനും സീതയും ഒന്നായതോടെ ആരാധകര്‍ക്ക് സന്തോഷമായി. എന്നാല്‍ സീതയുടെ മുന്‍ കാമുകനായ രാമന് തന്റെ എതിരാളികൂടിയായ ദേവിയെയാണ് വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ തുടക്കത്തില്‍ സീതയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇന്ദ്രനും രാമനും അടുത്ത സുഹൃത്തുക്കളായി തുടരുന്നതിനാല്‍ ഇന്ദ്രനെ അനുസരിക്കുകയായിരുന്നു സീത. രാമന്റെയും ദേവിയുടെയും വിവാഹം സന്തോഷപൂര്‍വ്വം നടക്കട്ടെയെന്നാണ് ഇപ്പോള്‍ സീതയുടെ പ്രാര്‍ത്ഥന. എന്നാല്‍ രാമനെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്നോര്ത്ത് നടക്കുന്ന പ്രതാപനും സുഗുണനും ഈ അവസരം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. ദേവിയെ അപായപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരുവരുമിപ്പോള്‍.
Post Your Comments