GeneralLatest NewsMollywood

അർച്ചന അല്ല ആര്യയുടെ പ്രിയതാരം; ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച്‌ ആര്യ

ടെലിവിഷൻ പരിപാടികളിൽ ജനപ്രിയമായി മുന്നേറുന്ന ഷോയാണ് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ. സെപ്റ്റംബര്‍ മുപ്പതിന് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കുന്ന ഷോയിലെ ഇഷ്ട മത്സരാർത്ഥിയെക്കുറിച്ചു തുറന്നു പറയുകയാണ് നടി ആര്യ.

ബിഗ് ബോസില്‍ അവശേഷിക്കുന്ന ഏഴ് മത്സരാര്‍ത്ഥികളില്‍ നാല് പേര്‍ ഈ ആഴ്ചത്തെ എലിമിനേഷനിലുണ്ട്. സാബു, അര്‍ച്ചന, പേളി, ഷിയാസ് എന്നിവരാണ് എലിമിനേഷൻ ലിസ്റ്റിൽ.

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ആരാണ് എന്ന ചോദ്യത്തിന് ആര്യ നൽകുന്ന ഉത്തരം സാബുമോന്‍ ആണെന്നാണ്. അർച്ചനയുടെ സഹോദരന്റെ ഭാര്യയാണ് ആര്യ. ബിഗ് ബോസ് പരിപാടിയുടെ കടുത്ത ആരാധികയാണ് താനെന്നും തുടക്കം മുതല്‍ ഇപ്പോഴും ഷോ മുടങ്ങാതെ കാണുകയും ചെയ്യാറുണ്ടെന്നും പറയുന്ന ആര്യ ഗെയിമുകളുടെ അടിസ്ഥാനത്തില്‍ സാബുവാണ് മികച്ച മത്സരാര്‍ത്ഥിയെന്നും അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന് നന്നായി ഗെയിം കളിക്കാന്‍ അറിയാമെന്നും ആര്യ പറയുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ സാബുമോന്‍ ജയിക്കണമെന്ന ആഗ്രഹം പങ്കുവച്ച ആര്യ സാബു അല്ലെങ്കില്‍ അര്‍ച്ചന ജയിക്കണമെന്നും പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button