![](/movie/wp-content/uploads/2018/09/vijay-devarakonda.jpg)
കേരളത്തിലും ആരാധകരുള്ള തെലുങ്ക് യുവനടനാണ് വിജയ് ദേവരകൊണ്ട. അര്ജ്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന വിജയ് വിവാദത്തില്‍. താരവും ഒരു വിദേശനടിയും അടുത്തിട പഴകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ ആധികാരികത ഉളളതാണ് എന്നാണ് പ്രമുഖ മാധ്യമം ഇന്ത്യാ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിര്‍ജിനി എന്ന വിദേശ നടിയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വിജയ് നായകനായ ‘പെല്ലി ചുപ്പുല്ലു’ എന്ന ചിത്രത്തില്‍ വിര്‍ജിനി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് പരിചയത്തിലായ ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്നും ഇരുവരുടേയും കുടുംബങ്ങള്‍ ഈ ബന്ധം അംഗീകരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പഴയതാണെന്ന് വിജയിയുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. വിജയ് ഇപ്പോള്‍ അമ്മയുടെ ചികിത്സയ്ക്കായി പോയിട്ടാണുളളതെന്നും ഈ അവസരത്തില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.
Post Your Comments