പലപ്പോഴുംവിവാദങ്ങളില്‍ നിറയുന്ന തമിഴ് നടിയാണ് നിലാനി. സീരിയല്‍ രംഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതാരം പോലീസ് വേഷത്തില്‍ എത്തി ഫേസ് ബുക്ക് ലൈവ് നടത്തി അറസ്റ്റില്‍ ആയിട്ടുണ്ട്. ഇവരുടെ കാമുകന്‍ എന്ന് അറിയപ്പെട്ടിരുന്ന ഗാന്ധി ലളിത് കുമാര്‍ എന്ന യുവാവിന്റെ ആത്മഹത്യ വലിയ ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ പതിനഞ്ചാം തീയതി ഒരു സെറ്റിൽ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലളിത്. എന്നാല്‍ ഇപ്പോള്‍ ലളിതിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി.
”ഞാന്‍ മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപെടുന്നത്. അധികം താമസിയാതെ നല്ല സുഹൃത്തുക്കളായി. രണ്ട് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന സ്ത്രീയാണ് ഞാന്‍. തന്റെ കുട്ടികളെ സ്കൂളില്‍ കൊണ്ട് പോകുന്നതിനും മറ്റും സഹായി ആയിരുന്ന ലളിതിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ അയാള്‍ ഒരു സ്ത്രീ ലമ്പടന്‍ ആയിരുന്നു. തനിക്കൊപ്പം ബന്ധം ഉണ്ടായിരുന്ന കാലത്തും നാളില്‍ അധികം സ്ത്രീകളുമായി അയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. ലളിതിന്റെ കുടുംബക്കാര്‍ പോലും അയാളെ ഇഷ്ടപ്പെട്ടിരുന്നില്ല. സൗഹൃദം സ്ഥാപിച്ച ശേഷം പണവുമായി മുങ്ങുകയാണ് അയാളുടെ പതിവ്.
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ താന്‍ അറസ്റ്റില്‍ ആയപ്പോള്‍ ആരും ആവശ്യപ്പെടാതെ തന്നെ പുറത്തിറക്കി. അത് കഴിഞ്ഞു വിവാഹം കഴിക്കാന്‍ നിര്‍ബന്ധം തുടങ്ങി. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ എന്റെ കുട്ടികളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഒരുപാട് ശാരീരിക പീഡനങ്ങള്‍ താന്‍ നേരിട്ടു. ആ തെളിവുകള്‍ പോലീസിനു നല്‍കുമെന്നും നടി പറഞ്ഞു. കൂടാതെ ലളിതിന്റെ ആത്മഹത്യയ്ക്ക് ശേഷം താന്‍ ഒളിവിലാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത് സത്യമല്ല. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഇതാ നില്‍ക്കുന്നുണ്ട്… എനിക്ക് ആരില്‍ നിന്നും ഒളിക്കാനില്ല.. നിലാനി വ്യക്തമാക്കി.
Post Your Comments