GeneralLatest NewsMollywood

പറയാന്‍ വാക്കുകളില്ല.. കൂട്ടുകാരിയുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വതി

തെന്നിന്ത്യന്‍ താര സുന്ദരി പാര്‍വതി തന്റെ ‘ബന്ദിപ്പൂവി’ന്‍റെ വലിയ ദിനം ആഘോഷമാക്കിയിരിക്കുകയാണ്. തന്റെ അടുത്ത സുഹൃത്തും നടിയുമായ സ്വാതി റെഡ്ഡിയുടെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് പാര്‍വതി.

എന്‍റെ ബന്ദിപ്പൂവിന്‍റെ വലിയ ദിവസത്തിലെ നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു. അമ്മാവന്‍റെയും പപ്പയുടെയും ബേബിയുടെ സുഹൃത്തുക്കളുടെയും അങ്ങനെ ഒത്തിരി പേരുടെ സ്നേഹം. പലരുടെയും ചിത്രങ്ങളില്ലെങ്കിലും നല്ലൊരു ദിവസം നല്‍കിയതിന് പറയാന്‍ വാക്കുകളില്ല.. എന്ന കുറിപ്പോടെയാണ് പാര്‍വതി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സ്വാതിയുടെ നീണ്ട നാളത്തെ പ്രണയം സെപ്തംബര്‍ ഒന്നിന് വിവാഹത്തിലെത്തി. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ലായിരുന്നു സ്വാതി കൂട്ടുകാരന്‍ വികാസിനെ ജീവിത പങ്കാളിയാക്കിയത്. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലിനോക്കുകയാണ് വികാസ്

shortlink

Related Articles

Post Your Comments


Back to top button