നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ തന്നെ പാട്ടിനു ചുവടു വച്ച് ആരാധകരെ ഇളക്കിമറിച്ചിരിക്കുകയാണ് നടി മാധുരി ദീഷിത്. സഞ്ജയ് ദത്തിനൊപ്പം മാധുരി തകര്‍പ്പന്‍ നൃത്തം കാഴ്ചവെച്ച ‘ടമ്മാ ടമ്മാ’ എന്ന പാട്ടിനാണ് വര്‍ഷങ്ങള്‍ കഴിഞ്ഞും ഊര്‍ജം ചോരാതെ താരം ചുവട് വച്ചത്.
സ്റ്റാര്‍ സ്ക്രീന്‍ പുരസ്‌കാര വേദിയിലാണ് മാധുരിയുടെ തകര്‍പ്പന്‍ ഡാന്‍സ്. ടമ്മാ ടമ്മായുടെ റീമേക്കില്‍ നായകനായ വരുണും താരത്തിനൊപ്പം നൃത്തം ചെയ്യാന്‍ ഉണ്ടായിരുന്നു. നിരവധിപ്പേര്‍ അഭിനന്ദനങ്ങളുമായെത്തിയപ്പോള്‍ ചിലര്‍ ‘അമ്മയും മകനും പോലെയുണ്ട്, നാണമില്ലേ വരുണിനൊപ്പം ഇങ്ങനെ ഡാന്‍സ്’ തുടങ്ങിയ തരത്തിലുള്ള വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Post Your Comments